രാജസ്‌ഥാനിൽ സ്ലീപ്പർ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴു പേർ മരിച്ചു

രാജസ്‌ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴു പേർ മരിച്ചു.22 പേർക്കു പരുക്കേറ്റു.പുലർച്ചെ 2.30 ഓടെയാണ് സംഭവം. ബസ് ഋഷികേശിൽ നിന്നു മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്നു. ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയും പിന്നീട് ഇരു വാഹനങ്ങൾക്കും തീപിടിക്കുകയുമായിരുന്നു. ബസിന്റെ മുകളിലെ ബർത്തുകളിലെ യാത്രക്കാർ താഴേക്ക് തെറിച്ചുവീണു. പൊള്ളലേറ്റാണ് അഞ്ച് യാത്രക്കാർ മരിച്ചതെന്നും രണ്ട് പേർ തലയ്ക്കേറ്റ പരുക്കുമൂലമാണ് മരിച്ചതെന്നും അധികൃതർ അറിയിച്ചു.

Leave a Reply

spot_img

Related articles

വാട്‌സാപ് യൂസർനെയിം: കേന്ദ്ര സർക്കാർ തടഞ്ഞു

വാട്‌സാപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് കേന്ദ്രസർക്കാരിന്റെ ചുവപ്പുകൊടി.സർക്കാരിനു തൃപ്തികരമായ തരത്തിൽ തുടർ കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കാവൂ എന്നാണ് നിർദേശം....

മഹാത്മാഗാന്ധി തൊഴിലുറപ്പിന് വിട; വിബിജി റാം ജി പദ്ധതി ഇന്ന് മുതൽ നിലവില്‍

രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ ഇന്ത്യയുടെ തൊഴില്‍ സുരക്ഷാ കവചമായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാരിന്റെ 'വിക്സിത് ഭാരത് - ഗ്യാരണ്ടി...

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കും; നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ചൊവ്വാഴ്ച ടെലിഫോണില്‍ ചര്‍ച്ച നടത്തി.ഇന്ത്യയ്ക്കും ലോകത്തിനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള...

കരസേനയുടെ 31-ാം മേധാവിയായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

കരസേനയുടെ 31-ാം മേധാവിയായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു .നാല് പതിറ്റാണ്ട് നീണ്ട വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പിൻഗാമിയായാണ്...