രാജ്യത്ത് ഇന്ധന വില കുറച്ച്‌ നയാര എനര്‍ജി

രാജ്യത്ത് ഇന്ധന വില കുറച്ച്‌ നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.ജൂലൈ ഒന്ന് മുതല്‍ പുതിയ വിലയായിരിക്കും ഈടാക്കുക എന്ന് കമ്പനി അറിയിച്ചു. ഇതോടെ മറ്റു പ്രധാന എണ്ണ കമ്പനികളും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി.

പശ്ചിമേഷ്യന്‍ യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനാല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില നാല് തവണ വര്‍ധിപ്പിച്ചിരുന്നു. യുദ്ധം അവസാനിക്കുകയും ക്രൂഡ് വില കുറഞ്ഞ് 72 ഡോളറിലെത്തുകയും ചെയ്തിട്ടും പെട്രോള്‍ വില കുറയ്ക്കാന്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ തയ്യാറായിട്ടില്ല. അതിനിടെയാണ് നയാരയുടെ നീക്കം വ്യത്യസ്തമായത്. ഇത് മറ്റു കമ്പനികളില്‍ സമ്മര്‍ദ്ദം ചെലത്തുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ നയാര പെട്രോളിന് 5 രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉള്‍പ്പെടെയുള്ള ആഭ്യന്തര എണ്ണ കമ്പനികള്‍ പെട്രോളിന് 8 രൂപയോളം വര്‍ധിപ്പിച്ചു. ഇത് അവശ്യവസ്തുക്കളുടെ വില ഉയരാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...