യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണി വിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്.സംഭവത്തില്‍ ഭർത്താവ് അഭിലാഷിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. നാഗർകോവില്‍ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി.

ചൊവ്വാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനില്‍ വിഘ്നേശ്വരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സന്ധ്യയോടെ ഭർതൃപിതാവ് ചന്ദ്രൻ എത്തിയപ്പോള്‍ വീട് ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിഘ്നേശ്വരി ഫോണ്‍ എടുക്കാത്തതിനെ തുടർന്ന് അയല്‍വാസിയുടെ സഹായത്തോടെ വീടിന്റെ ജനല്‍ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

രണ്ട് ദിവസം മുൻപായിരുന്നു ഇവരുടെ രണ്ടാം വിവാഹ വാർഷികമെന്നും കുടുംബത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നുമാണ് ഭർതൃപിതാവ് ചന്ദ്രൻ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, വിഘ്നേശ്വരി ഭർതൃവീട്ടില്‍ കടുത്ത അധിക്ഷേപങ്ങള്‍ നേരിട്ടിരുന്നതായി യുവതിയുടെ സഹോദരൻ ആരോപിച്ചു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഘ്നേശ്വരിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പറവൂരിലെ എം എൽ എ ഓഫീസിൽ നടന്ന വിദ്യാരംഭ...

സിഎംആർഎൽ – എക്‌സാലോജിക് കേസ്: ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും.ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം...