കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു.രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്ന് വീണത്.വൈദ്യുത ലൈനിന് മുകളിലേക്കാണ് കെട്ടിടം വീണത്. ഇതേ തുടർന്ന് 1,2,3 പ്ലാറ്റ് ഫോമിലെ വൈദ്യുതി ബന്ധം വിശ്ചേദിച്ചു.ഇതോടെ ട്രെയിൻ സർവീസുകൾ വൈകുകയാണ്റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന് ഇടയിലാണ് മറുവശത്തുള്ള പഴയ കെട്ടിടം തകർന്നു വീണത്.അപകടമുണ്ടായപ്പോള്‍ സ്റ്റേഷനിൽ ഒരു പാസഞ്ചർ ട്രെയിൻ നിർത്തി ഇട്ടിരിക്കുകയായിരുന്നു.വലിയ ദുരന്തമാണ് ഒഴിവായത്. ഭാഗ്യം കൊണ്ടാണ് സമീപം ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടതും.

