കള്ളാടി മണ്ണിടിച്ചിൽ – രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ – രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ മരണസംഖ്യ അഞ്ചായി.അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, പൊലീസ്, ഫയര്‍ ഫോഴ്‌സ് സേനകളുടെ നേതൃത്വത്തില്‍ സോണ്‍ മൂന്നില്‍ തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.മഴ ശക്തമായി പെയ്യുന്നതും പുഴയില്‍ ഒഴുക്ക് കൂടുന്നതും പ്രതിസന്ധിയാകുന്നുണ്ട്.ഇന്നലെ മീനാക്ഷി പാലത്തിലെയും മേപ്പാടി ചൂരല്‍മല റോഡിലെയും മണ്ണ് നീക്കം ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു.രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്ന് വീണത്.വൈദ്യുത ലൈനിന് മുകളിലേക്കാണ് കെട്ടിടം വീണത്. ഇതേ...

പാലായിൽ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു, ഒരാൾ പിടിയിൽ

പാലായിൽ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു, സംഭവത്തിൽ ഒരാൾ പിടിയിൽ.പാലാ വെട്ടുകല്ലേൽ ഷിജോ (48) യാണ് വനംവകുപ്പിൻ്റെ പിടിയിലായത്.സംഭവത്തെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടർന്ന് പൊലീസും...

കള്ളാടി മണ്ണിടിച്ചില്‍; ദുരന്തഭൂമി സന്ദര്‍ശിച്ച്‌ പിണറായി വിജയൻ

കല്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയിലെത്തി പ്രതിപക്ഷനേതാവ് പിണറായി വിജയൻ‌. എംവി ഗോവിന്ദൻ, എംവി ജയരാജൻ എന്നിവർ ഒപ്പമാണ് പിണറായി വിജയൻ എത്തിയത്.മന്ത്രി എപി...

പെരുമ്പാവൂരില്‍ ലഹരി വില്‍പന ആരോപിച്ച്‌ ആള്‍ക്കൂട്ട വിചാരണ; ആറുപേര്‍ക്കെതിരെ കേസ്

എറണാകുളം: പെരുമ്പാവൂരില്‍ ലഹരി വില്‍പന ആരോപിച്ച്‌ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തലമുണ്ഡനം ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വാഴക്കുളം...