പാലായിൽ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു, ഒരാൾ പിടിയിൽ

പാലായിൽ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു, സംഭവത്തിൽ ഒരാൾ പിടിയിൽ.പാലാ വെട്ടുകല്ലേൽ ഷിജോ (48) യാണ് വനംവകുപ്പിൻ്റെ പിടിയിലായത്.സംഭവത്തെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടർന്ന് പൊലീസും എരുമേലിയിൽനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഷിജോയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ പെരുമ്പാമ്പിൻ്റെ മാംസം കണ്ടെടുത്തത്.ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന 3 കിലോയോളം വരുന്ന മാംസമാണ് പിടിച്ചെടുത്തത്.നിയമവിരുദ്ധമായി പാമ്പിനെ പിടികൂടി മാംസം കൈവശം വച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.

Leave a Reply

spot_img

Related articles

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു.രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്ന് വീണത്.വൈദ്യുത ലൈനിന് മുകളിലേക്കാണ് കെട്ടിടം വീണത്. ഇതേ...

കള്ളാടി മണ്ണിടിച്ചിൽ – രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ - രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ മരണസംഖ്യ അഞ്ചായി.അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് രണ്ട്...

കള്ളാടി മണ്ണിടിച്ചില്‍; ദുരന്തഭൂമി സന്ദര്‍ശിച്ച്‌ പിണറായി വിജയൻ

കല്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയിലെത്തി പ്രതിപക്ഷനേതാവ് പിണറായി വിജയൻ‌. എംവി ഗോവിന്ദൻ, എംവി ജയരാജൻ എന്നിവർ ഒപ്പമാണ് പിണറായി വിജയൻ എത്തിയത്.മന്ത്രി എപി...

പെരുമ്പാവൂരില്‍ ലഹരി വില്‍പന ആരോപിച്ച്‌ ആള്‍ക്കൂട്ട വിചാരണ; ആറുപേര്‍ക്കെതിരെ കേസ്

എറണാകുളം: പെരുമ്പാവൂരില്‍ ലഹരി വില്‍പന ആരോപിച്ച്‌ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തലമുണ്ഡനം ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വാഴക്കുളം...