കള്ളാടി മണ്ണിടിച്ചിൽ : ഒരു മൃതദേഹം കൂടി കണ്ടെത്തി

കള്ളാടി മണ്ണിടിച്ചിൽ : ഒരു മൃതദേഹം കൂടി കണ്ടെത്തി.കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സര്‍വേയറായ ഉത്തരപ്രദേശ് പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരിയുടേതാണ് മൃതദേഹം. ഇതോടെ സോണ്‍ മൂന്നില്‍ ഇന്ന് (ജൂലൈ ഒന്‍പത് )നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ (എൻജിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപറേറ്റർ) എന്നിവരുവരുടെ മൃതദേഹങ്ങളാണ് രാവിലെ ലഭിച്ചത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലില്‍ ഇതുവരെ ആറ് പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

Leave a Reply

spot_img

Related articles

ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: കെ മുരളീധരൻ

ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും...

സംസ്ഥാന കർഷക അവാർഡ് 2025 അപേക്ഷകൾ ജൂലൈ 13 വരെ സമർപ്പിക്കാം

സംസ്ഥാന കർഷക അവാർഡുകൾക്കായുള്ള അപേക്ഷകൾ ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളിൽ സമർപ്പിക്കാം.കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ആദരമായി 5 ലക്ഷം സമ്മാനത്തുകയുള്ള 'ശ്രീ...

വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധം അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്തണം- ബാലാവകാശ കമ്മീഷൻ

വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തിൽ അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.ജില്ലാതല പ്രിൻസിപ്പൽ സെൻസസ്...

ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം

കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം .സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂലൈ 13ന്...