വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധം അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്തണം- ബാലാവകാശ കമ്മീഷൻ

വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തിൽ അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.ജില്ലാതല പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകാൻ സ്റ്റേറ്റ് സെൻസസ് കമ്മീഷണർ / ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ ഉത്തരവ് നൽകി.സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഹയർ സെക്കൻഡറിയിലേത് അടക്കമുള്ള അധ്യാപകരുടെ ഡ്യൂട്ടി സംബന്ധിച്ചതും ഭാവിയിൽ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കുന്നത് സംബന്ധിച്ചും സ്റ്റേറ്റ് സെൻസസ് കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു ഉന്നതാധികാര സമിതി രൂപീകരിക്കേണ്ടതാണ്. അധ്യാപകർക്ക് പുറമേ സർക്കാർ സർവീസിലെ ഇതര വകുപ്പുകളിലെ ജീവനക്കാരെയും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകരെയും നിയമിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണം. സെൻസസ് ഡ്യൂട്ടി സംബന്ധിച്ച അപാകതകളും പരാതികളും നിർദ്ദേശങ്ങളും പരിഗണിച്ച് കൃത്യമായ മാർഗ്ഗ നിർദ്ദേശം സ്റ്റേറ്റ് സെൻസസ് കമ്മീഷണർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗം പി ഷാജേഷ് ഭാസ്കർ എന്നിവർ ശിപാർശ നൽകി.സ്കൂളുകളിൽ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിക്കുമ്പോൾ അക്കാദമിക് പ്രവർത്തനങ്ങൾ, സേ പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പഠന നിലവാരം എന്നിവയെ വലിയതോതിൽ ബാധിക്കുന്നതായും കുട്ടികളുടെ മൗലികമായ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടുന്നതായും കാണിച്ച് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Leave a Reply

spot_img

Related articles

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പറവൂരിലെ എം എൽ എ ഓഫീസിൽ നടന്ന വിദ്യാരംഭ...

സിഎംആർഎൽ – എക്‌സാലോജിക് കേസ്: ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും.ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം...