കേരള പൊലീസ് ‘പീപ്പിള്‍ ഫ്രണ്ട്‌ലി’യാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കേരള പൊലീസ് ‘പീപ്പിള്‍ ഫ്രണ്ട്‌ലി’യാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പൊലീസ് ഓഡിറ്റ് നടപ്പാക്കും.
പരാതികളില്‍ പരമാവധി വേഗം തീരുമാനമെടുക്കും.ആഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കുമെന്നും 64 സുപ്രധാന സ്റ്റേഷനുകളില്‍ മാത്രം സിഐമാര്‍ക്ക് ചുമതല നല്‍കുമെന്നും മന്ത്രി പറഞ്ഞു.ഓപറേഷന്‍ തൂഫാന്‍ വന്‍ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ഓപറേഷന്‍ തൂഫാനില്‍ 32 കോടിയുടെ ലഹരിമരുന്ന് പിടിച്ചു. ജനങ്ങളില്‍ നല്ല അവബോധം സൃഷ്ടിക്കാന്‍ സാധിച്ചു.ഇന്നലെ നടന്ന, അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം വിജയമാണ്. ലഹരി മാഫിയ നിരന്തരം തന്ത്രം മാറ്റിക്കൊണ്ടിരിക്കുകയാണ്.ഇത് കണ്ടെത്തി നേരിടാനാണ് അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടായ്മ. ലഹരി എന്ന വിപത്തിനെ ഇപ്പോഴെങ്കിലും നേരിട്ടില്ലെങ്കില്‍ പിന്നീട് എന്തു ചെയ്തിട്ടും കാര്യമില്ലാതാകും.

Leave a Reply

spot_img

Related articles

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്‌കൂള്‍ അധ്യാപകന്‍ ബല്‍രാജിനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത്...

അന്തിക്കാട് പണംതട്ടല്‍ കേസില്‍ മുഖ്യപ്രതിയുടെ സഹായി അലനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി

അന്തിക്കാട് പണംതട്ടല്‍ കേസില്‍ മുഖ്യപ്രതിയുടെ സഹായി അലനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി.തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള...

കണ്ണൂരിൽ കാർ മരത്തിലിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

കണ്ണൂർ ചാലോടിൽ കാർ മരത്തിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് മരണം.രണ്ട് മലയാളികൾക്കും, രണ്ട് യുപി സ്വദേശികൾക്കുമാണ് ജീവൻ നഷ്ടമായത്.ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.യു പി സ്വദേശി പരം...

സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് .തസ്‌തിക നിർണയത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്കൂ‌ളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്...