അന്തിക്കാട് പണംതട്ടല്‍ കേസില്‍ മുഖ്യപ്രതിയുടെ സഹായി അലനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി

അന്തിക്കാട് പണംതട്ടല്‍ കേസില്‍ മുഖ്യപ്രതിയുടെ സഹായി അലനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി.തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.തൃപ്രയാറില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 16.25 ലക്ഷം രൂപയും ഐഫോണും കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതിയെക്കൂടി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. പീച്ചി മയിലാടുംപാറ സ്വദേശി കോലയില്‍ വീട്ടില്‍ അലന്‍ കെ. ജയന്‍ എന്ന ഇരുപതുകാരനാണ് പിടിയിലായത്. ബംഗളൂരുവില്‍ നഴ്സിംങ്ങിന് പഠിക്കുന്ന അലന്‍, കേസിലെ മുഖ്യപ്രതിയും രണ്ടാം പ്രതിയുമായ ഷനില്‍ എന്ന കണ്ണന്റെ മുഖ്യ സഹായിയാണ്.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...