അന്തിക്കാട് പണംതട്ടല്‍ കേസില്‍ മുഖ്യപ്രതിയുടെ സഹായി അലനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി

അന്തിക്കാട് പണംതട്ടല്‍ കേസില്‍ മുഖ്യപ്രതിയുടെ സഹായി അലനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി.തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.തൃപ്രയാറില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 16.25 ലക്ഷം രൂപയും ഐഫോണും കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതിയെക്കൂടി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. പീച്ചി മയിലാടുംപാറ സ്വദേശി കോലയില്‍ വീട്ടില്‍ അലന്‍ കെ. ജയന്‍ എന്ന ഇരുപതുകാരനാണ് പിടിയിലായത്. ബംഗളൂരുവില്‍ നഴ്സിംങ്ങിന് പഠിക്കുന്ന അലന്‍, കേസിലെ മുഖ്യപ്രതിയും രണ്ടാം പ്രതിയുമായ ഷനില്‍ എന്ന കണ്ണന്റെ മുഖ്യ സഹായിയാണ്.

Leave a Reply

spot_img

Related articles

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്‌കൂള്‍ അധ്യാപകന്‍ ബല്‍രാജിനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത്...

കേരള പൊലീസ് ‘പീപ്പിള്‍ ഫ്രണ്ട്‌ലി’യാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കേരള പൊലീസ് 'പീപ്പിള്‍ ഫ്രണ്ട്‌ലി'യാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പൊലീസ് ഓഡിറ്റ് നടപ്പാക്കും.പരാതികളില്‍ പരമാവധി വേഗം തീരുമാനമെടുക്കും.ആഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക്...

കണ്ണൂരിൽ കാർ മരത്തിലിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

കണ്ണൂർ ചാലോടിൽ കാർ മരത്തിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് മരണം.രണ്ട് മലയാളികൾക്കും, രണ്ട് യുപി സ്വദേശികൾക്കുമാണ് ജീവൻ നഷ്ടമായത്.ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.യു പി സ്വദേശി പരം...

സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് .തസ്‌തിക നിർണയത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്കൂ‌ളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്...