അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്‌കൂള്‍ അധ്യാപകന്‍ ബല്‍രാജിനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൈ ഒടിഞ്ഞ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് ചൂരല്‍ കൊണ്ട് അടിച്ചെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിര്‍ബന്ധിച്ച് ബോര്‍ഡില്‍ എഴുതിച്ചെന്നും വിദ്യാര്‍ഥിനി പറഞ്ഞു. സംഭവത്തില്‍ കുടുംബം പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. അധ്യാപകന്‍ വലിയ ചൂരല്‍ കൊണ്ട് കുട്ടിയുടെ കൈപ്പത്തിക്ക് മുകള്‍ ഭാഗത്തായി അടിക്കുകയായിരുന്നു. അടിച്ചതിന് ശേഷവും അധ്യാപകന്‍ കുട്ടിയെ കൊണ്ട് ബോര്‍ഡില്‍ എഴുതിപ്പിച്ചു. കൈ വീര്‍ത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാനാധ്യാപകനും ചേര്‍ന്ന് വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്. അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ തയ്യാറായില്ലെന്നും വീട്ടുകാര്‍ പറയുന്നു.

Leave a Reply

spot_img

Related articles

അന്തിക്കാട് പണംതട്ടല്‍ കേസില്‍ മുഖ്യപ്രതിയുടെ സഹായി അലനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി

അന്തിക്കാട് പണംതട്ടല്‍ കേസില്‍ മുഖ്യപ്രതിയുടെ സഹായി അലനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി.തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള...

കേരള പൊലീസ് ‘പീപ്പിള്‍ ഫ്രണ്ട്‌ലി’യാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കേരള പൊലീസ് 'പീപ്പിള്‍ ഫ്രണ്ട്‌ലി'യാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പൊലീസ് ഓഡിറ്റ് നടപ്പാക്കും.പരാതികളില്‍ പരമാവധി വേഗം തീരുമാനമെടുക്കും.ആഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക്...

കണ്ണൂരിൽ കാർ മരത്തിലിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

കണ്ണൂർ ചാലോടിൽ കാർ മരത്തിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് മരണം.രണ്ട് മലയാളികൾക്കും, രണ്ട് യുപി സ്വദേശികൾക്കുമാണ് ജീവൻ നഷ്ടമായത്.ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.യു പി സ്വദേശി പരം...

സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് .തസ്‌തിക നിർണയത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്കൂ‌ളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്...