രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാനൊരുങ്ങി യുഎസ് സ്പേസ് ഫോഴ്സ് കേണല്‍ ഡോ. അനില്‍ മേനോൻ

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാനൊരുങ്ങി യുഎസ് സ്പേസ് ഫോഴ്സ് കേണല്‍ ഡോ. അനില്‍ മേനോൻ.ഇന്ന് രാത്രി ഇന്ത്യൻ സമയം 8.17ന് യാത്ര ആരംഭിക്കും. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമില്‍ നിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ് 29 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണ് പേടകത്തെ വിക്ഷേപിക്കുന്നത്.റഷ്യക്കാരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന്റെ സഹയാത്രികരാണ്.ഇന്ത്യൻ – അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമായ അനില്‍‌ മേനോൻ ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. മലയാളിയായ അനില്‍ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ.

Leave a Reply

spot_img

Related articles

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ അന്തരിച്ചു

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു.ഇന്ന് വെളുപ്പിന് 4 ന് കോട്ടയം എസ്.എച്ച്.മെഡിക്കൽ സെൻ്ററിൽ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം നാളെ (ബുധൻ)...

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹനയെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവസമയം വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും.കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് നല്‍കുന്ന 2026-ലെ സംസ്ഥാന-ജില്ലാതല...

തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലില്‍ വച്ച്‌...