ആസ്പയർ കേരള – എഡിഷൻ 5ന് ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കം

ആസ്പയർ കേരള – എഡിഷൻ 5ന് ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കം.സംസ്ഥാനത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന് എസിവി ന്യൂസ് സംഘടിപ്പിക്കുന്ന എക്സ്ക്ലൂസീവ് ഇന്ററാക്ടീവ് ഡെവലപ്‌മെന്റ് കോൺക്ലേവ് ആസ്പയർ കേരള – 5-ാം പതിപ്പിന് (ASPIRE KERALA – EDITION 5) ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കം.രാവിലെ 11 ന് ഹോട്ടൽ ലെമൺ ട്രീ പ്രീമിയറിൽ മുഖ്യമന്ത്രി വി ഡി സതീശൻ കോൺക്ലേവ് ഉത്ഘാടനം ചെയ്യും. ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് എംഡി & സിഇഒ എസ്. മൂർത്തി ചാഗന്തി അധ്യക്ഷത വഹിക്കും.പുതിയ സർക്കാരിന്റെ വികസന മുൻഗണനകൾ, ഭാവി പദ്ധതികൾ, വരാനിരിക്കുന്ന കേരളത്തിനായുള്ള കാഴ്ചപ്പാട് എന്നിവയെല്ലാം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ചർച്ചയാവും.

മന്ത്രിമാരായ കെ മുരളീധരൻ, പി സി വിഷ്ണുനാഥ്, മോൻസ് ജോസഫ്, എം ലിജു, ഷിബു ബേബി ജോൺ, സി പി ജോൺ ,അനൂപ് ജേക്കബ്, റോജി എം ജോൺ, എ ഷംസുദീൻ, റ്റി.സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഒ ജെ ജനീഷ് , കെ എ തുളസി, മുൻ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ, തിരുവനന്തപുരം മേയർ വി വി രാജേഷ്, ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ , എഡിജിപി പി വിജയൻ, ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു എന്നിവർ വിവിധ സെഷനുകളിലെ ചർച്ചകൾക്ക് നേതൃത്വം നൽകും.

വ്യവസായ പ്രമുഖർ,സംരംഭകർ, സാങ്കേതിക വിദഗ്ധർ, അക്കാദമിഷ്യന്മാർ, നയരൂപീകരണക്കാർ,മാധ്യമ പ്രവർത്തകർ, യുവജന പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിൻ്റെ വിവിധ തലത്തിലുള്ളവർ സംസ്ഥാനത്തിന്റെ ഭാവി വളർച്ചയെയും വികസനത്തെയും കുറിച്ചുള്ള അർത്ഥവത്തായ ചർച്ചകളിൽ പങ്കെടുക്കും. എക്സിക്യുട്ടീവ് ന്യൂസ് എഡിറ്റർ ബി അഭിജിത്ത് മോഡറേറ്ററാവും.

Leave a Reply

spot_img

Related articles

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ അന്തരിച്ചു

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു.ഇന്ന് വെളുപ്പിന് 4 ന് കോട്ടയം എസ്.എച്ച്.മെഡിക്കൽ സെൻ്ററിൽ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം നാളെ (ബുധൻ)...

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹനയെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവസമയം വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും.കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് നല്‍കുന്ന 2026-ലെ സംസ്ഥാന-ജില്ലാതല...

തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലില്‍ വച്ച്‌...