കേരളത്തെ തുറമുഖ സംസ്ഥാനമാക്കി മാറ്റുകയാണ് സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി

കേരളത്തെ തുറമുഖ സംസ്ഥാനമാക്കി മാറ്റുകയാണ് സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച ആസ്പയർ കേരള അഞ്ചാം എഡിഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിലെ ഇന്റർനാഷണൽ എയർപോർട്ടുകളെ സംയോജിപ്പിച്ച് എവിയേഷൻ ഹബ്ബാക്കും. ഫോറിൻ ആക്ടിവിറ്റികൾക്കായി നിയമം ഭേദഗതി ചെയ്യും.സമുദ്രമേഖലയിൽ കേരളത്തിൽ കൊണ്ടുവരുന്ന വികസന സ്വപ്നങ്ങൾ മുഖ്യമന്ത്രി പങ്കുവഹിച്ചു. കൊച്ചിൻ പോർട്ടിന് 10 ഏക്കർ സ്ഥലം നൽകും.. ഇന്റർനാഷണൽ മാരിടൈം മ്യൂസിയം കേരളത്തിൽ ആരംഭിക്കും. ക്രൂയിസ് ഷിപ്പ് പദ്ധതി നടപ്പാക്കും. മാരിടൈം മ്യൂസിയം കേരളത്തിൽ ആരംഭിക്കു മെന്നും സതീശൻ പറഞ്ഞു.കാലാനുസൃത മാറ്റങ്ങൾക്ക് അനുസരിച്ച് പലർക്കും തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ ഗ്ലോബൽ ജോബ് വാച്ച് ടവർ ഉണ്ടാക്കും തൊഴിൽ മേഖലയിലെ മാറ്റങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാൻ സമിതിയെ നിയോഗിക്കും.പബ്ലിക് സെക്ടറിനെ സ്വയം പര്യാപ്തമാക്കുന്ന നടപടികൾ സ്വീകരിക്കും. വിവാദം ഉണ്ടാക്കിയാൽ പിന്മാറില്ല. ചൊറിച്ചിൽ ആസ്വദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ടാക്സ് കൂട്ടൽ അല്ല ഖജനാവ് നിറയ്ക്കാനുള്ള വഴി, ടാക്സിന്റെ നെറ്റ്‌വർക്ക് പരിധി വർദ്ധിപ്പിക്കണം. ഇന്ത്യയിൽ ലീഗൽ ഗ്യാരണ്ടി നൽകുന്ന ആദ്യ സ്റ്റേറ്റ് ആക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യാനായി കേരളത്തിൽ അനുമതി നൽകും. ആരോഗ്യമേഖലയിലെ ഡെസ്റ്റിനേഷൻ പോയിന്റായി കേരളത്തെ മാറ്റും. 500 പദ്ധതികൾ 100 ദിവസം കൊണ്ട് നടപ്പാക്കുക എന്ന ദൗത്യമാണ് യു ഡി എഫ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. തെറ്റ് വരുത്തിയാൽ തിരുത്തും, തെറ്റിൽ തൂങ്ങി ഊഞ്ഞാലാടുന്ന പതിവ് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജന പരിശോധനയിലൂടെ പുതിയ പദ്ധതികൾ നടപ്പാക്കും. പുതുയുഗ കേരളം എല്ലാവരും ചേർന്ന് സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...