വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ അന്തരിച്ചു

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു.ഇന്ന് വെളുപ്പിന് 4 ന് കോട്ടയം എസ്.എച്ച്.മെഡിക്കൽ സെൻ്ററിൽ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2 ന് കോട്ടയം മാങ്ങാനം ഇരവിമംഗലം വീട്ടുവളപ്പിൽ.കടുത്ത പ്രമേഹ രോഗത്തെ തുടർന്നു കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു.രണ്ടു തവണ (2005, 2015) വിജയപുരം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.2016 – 18 കാലത്ത് കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ അലുമ്നി അസോസിയേഷൻ 1976-82 ബാച്ച് പ്രസിഡൻ്റ് സ്ഥാനം വഹിച്ചു.ഇപ്പോൾ മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നാളെ രാവിലെ 7.30 ന് മാങ്ങാനത്തെ വീട്ടിലേയ്ക്ക് കൊണ്ടുപോകും.കോട്ടയം മാങ്ങാനം ഇരവിമംഗലം വീട്ടിൽ പരേതരായ മുൻ പോസ്റ്റ്മാസ്റ്റർ എൻ.ബാലകൃഷ്‌ണപിള്ളയുടെയും കാഞ്ഞിരപ്പള്ളി തമ്പലക്കാട് എൻഎസ്എസ് പ്രൈമറി സ്‌കൂൾ മുൻ ഹെഡ്‌മിസ്ട്രസ് പി.ജി.ഭഗീരഥിയമ്മയുടെയും മകനാണ്.അവിവാഹിതനാണ്. ബി.ജയകുമാർ (കോൺട്രാക്ടർ), ബി.ജ്യോതി എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

spot_img

Related articles

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹനയെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവസമയം വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും.കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് നല്‍കുന്ന 2026-ലെ സംസ്ഥാന-ജില്ലാതല...

തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലില്‍ വച്ച്‌...

തോമസ് റ്റി ജോൺ അന്തരിച്ചു

കോട്ടയം ദേവലോകം തിരുവാതുക്കൽ തോമസ് റ്റി ജോൺ (88) അന്തരിച്ചു.സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് പ്രാഫഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറാണ്.കേരളത്തിെന്റെയും, ലക്ഷദീപിന്റെയും കേന്ദ്ര ഇന്റലിജൻസ് ഓഫീസർ...