ഓപ്പറേഷൻ തൂഫാൻ: അയല്‍സംസ്ഥാനങ്ങളുടെ പിന്തുണ തേടി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും

ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് അയല്‍സംസ്ഥാനങ്ങളുടെ പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും.നാളെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നിർണ്ണായകമായ കൂടിക്കാഴ്ച നടക്കുക. രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച ‘തൂഫാൻ വാറിയർ’ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലഹരിവിരുദ്ധ പോരാട്ടത്തില്‍ തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തില്‍ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ഇതിനകം തന്നെ ചർച്ചകള്‍ നടത്തിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

Leave a Reply

spot_img

Related articles

KSRTC ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ...

ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി...

നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 40...