നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിശദീകരിച്ച്‌ എം.എ. ബേബി

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിശദീകരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പാർട്ടിക്ക് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി.ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നത് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ പാർട്ടി പരാജയപ്പെട്ടുവെന്നും സിസി വിലയിരുത്തി. നേതാക്കളുടെ പെരുമാറ്റത്തിലും ശൈലിയിലുമുണ്ടായ കടുത്ത പിഴവുകള്‍ അടിമുടി തിരുത്തണമെന്ന് പാർട്ടി തയാറാക്കിയ രേഖ നിർദ്ദേശിക്കുന്നു.ജനങ്ങളോട് വിനയത്തോടെ സംസാരിക്കാനും അവരുടെ പ്രശ്നങ്ങള്‍ ക്ഷമാപൂർവം കേള്‍ക്കാനും നേതാക്കള്‍ക്ക് സാധിക്കാതെ വന്നത് വലിയ തിരിച്ചടിയായി. സ്വയംവിമർശനം എല്ലാവർക്കും ബാധകമാണെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മാധ്യമങ്ങള്‍ അനാവശ്യമായി ചർച്ചയാക്കുകയായിരുന്നു.എല്‍ഡിഎഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാന തലത്തില്‍ സിപിഎം-സിപിഐ നേതാക്കള്‍ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

spot_img

Related articles

KSRTC ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ...

ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി...

നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 40...