യുഡിഎഫ്‌ സർക്കാരിന്റെ വാഗ്‌ദാന ലംഘനങ്ങള്‍ക്ക്‌ മുൻകൂർ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ്‌ ധവളപത്രമെന്ന് പിണറായി വിജയൻ

യുഡിഎഫ്‌ സർക്കാരിന്റെ വാഗ്‌ദാനലംഘനങ്ങള്‍ക്ക്‌ മുൻകൂർ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ്‌ അവർ അവതരിപ്പിച്ച ധവളപത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ബജറ്റിന്റെ മുൻഗാമിയായിരുന്നു അത്‌. തന്ത്രപ്രധാന ധാതുഖനനം സ്വകാര്യകുത്തകകള്‍ക്ക്‌ തുറന്നുകൊടുക്കാനുള്ള ബജറ്റ്‌ നിർദേശത്തിന്‌ വഴിമരുന്നിട്ടത്‌ ആ ധവളപത്രമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം, അഷ്വേഡ്‌ പെൻഷൻ, സ്‌ത്രീസുരക്ഷാ പദ്ധതി, കണക്‌ട്‌ ടു വർക്ക്‌ തുടങ്ങിവയെല്ലാം യു ഡി എഫ് സർക്കാർ അട്ടിമറിക്കുകയാണ്. പ്രവാസികളുടെ പെൻഷനും മുടങ്ങി. ഇത്തരം വാഗ്‌ദാന ലംഘനങ്ങള്‍ ഉണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ്‌ ധവളപത്രത്തിലൂടെ സർക്കാർ പ്രഖ്യാപിച്ചത്.

വസ്‌തുതാവിരുദ്ധമായ പ്രസ്‌താവനകളാണ്‌ ധവളപത്രത്തില്‍ കുത്തിനിറച്ചത്‌. എല്‍ ഡി എഫ്‌ ഭരണകാലത്ത്‌ സംസ്ഥാനത്തിന്റെ ബാധ്യത അനിയന്ത്രിതമായി ഉയർന്നുവെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. 2011-16 ല്‍ യു ഡി എഫ്‌ കാലത്ത്‌ കടബാധ്യത 1.93 മടങ്ങാണ്‌ വർധിച്ചത്‌. ഇത്‌ 2016-21ല്‍ 1.86 മടങ്ങായും 2021-26ല്‍ 1.6 മടങ്ങായും കുറയുകയാണുണ്ടായത്‌. കടബാധ്യതയും ആഭ്യന്തര വരുമാനവും തമ്മിലുള്ള അനുപാതം കോവിഡ്‌ കാലത്ത്‌ 38 ശതമാനമായിരുന്നത്‌ പിന്നീടുള്ള അഞ്ചു വർഷത്തില്‍ 34 ശതമാനമായി കുറഞ്ഞു. ഇത്തരം കണക്കുകള്‍ ധവളപത്രത്തില്‍ പൂർണമായി യു ഡി എഫ് മറച്ചുവച്ചു.2016 മുതലുള്ള പത്തുവർഷം നടത്തിയ ധനദൃഡീകരണ ഉദ്യമങ്ങളെ താറടിക്കാനാണ്‌ ശ്രമം. ധൂർത്ത്‌, നികുതി പിരിവിലെ കെടുകാര്യസ്ഥത തുടങ്ങിയ പ്രചാരണങ്ങള്‍ വ്യാജ നിർമിതികളാണ്‌. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട്‌ തനത് നികുതി വരുമാനം ഇരട്ടിയായി. ആകെ റവന്യൂച്ചെലവിന്റെ 60 ശതമാനത്തിലധികം തനത് നികുതി വരുമാനമാണ്‌. രാജ്യമാകെ എടുത്താലിത്‌ 50 ശതമാനത്തില്‍ താഴെയാണ്‌. ലക്ഷം കോടിക്കുമുകളില്‍ കുടിശിക കൊടുക്കാനുണ്ടെന്ന്‌ പ്രചരിപ്പിച്ചു. എന്നാല്‍, ഇതിനെ സാധൂകരിക്കുന്ന കണക്കുകള്‍ അവതരിപ്പിക്കാനായിട്ടില്ല.ബില്‍ ഡിസ്‌ക‍ൗണ്ടിങ്‌ പോലുള്ള സാധാരണ പ്രക്രിയകളെ വളച്ചൊടിച്ചാണ്‌ അവതരിപ്പിക്കുന്നത്‌. എന്നിട്ടുപോലും പ്രതിപക്ഷത്തിരുന്ന്‌ യു ഡി എഫ്‌ നടത്തിയ വ്യാജപ്രചാരണങ്ങള്‍ പൊളിയുന്നതാണ്‌ കണ്ടത്‌.ബി ജെ പി നയിക്കുന്ന കേന്ദ്ര സർക്കാർ സംസ്ഥാനത്തിനുമേല്‍ ഏർപ്പെടുത്തിയ ഉപരോധ സമാനമായ നിയന്ത്രണങ്ങളെ ന്യ‍ായീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതെല്ലാം കേരളത്തില്‍ നടന്ന പശ്‌ചാത്തല സ‍ൗകര്യവികസന ഉദ്യമങ്ങളെ പിറകോട്ട്‌ അടുപ്പിക്കും. പൊതുമേഖലയെ ഒഴിവാക്കേണ്ട ഒന്നായി ചിത്രീകരിക്കുകയാണ്‌. വ്യാജപ്രചാരണങ്ങള്‍ക്ക്‌ കാലപരിധിയുണ്ട്‌. എന്നാല്‍, ഇവർക്കതില്ല. ഒന്നുതീർന്നാല്‍ മറ്റൊന്ന്‌ എന്ന തന്ത്രമാണ്‌ യു ഡി എഫും പാർശ്വവർത്തികളും സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പറവൂരിലെ എം എൽ എ ഓഫീസിൽ നടന്ന വിദ്യാരംഭ...

സിഎംആർഎൽ – എക്‌സാലോജിക് കേസ്: ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും.ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം...