ഓണം അടുത്തതോടെ വിപണി വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി സര്‍ക്കാര്‍

ഓണം അടുത്തതോടെ വിപണി വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി സര്‍ക്കാര്‍ .ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സര്‍ക്കാര്‍ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ സര്‍ക്കാര്‍ അടിയന്തരമായി അനുവദിച്ചു.ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച്‌ അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍ 20 കോടി ആദ്യം ലഭിച്ചിരുന്നു. ചെലവഴിച്ചശേഷം കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ വീണ്ടും സമീപിക്കാം. സര്‍ക്കാരിന്റെ വിപണിയിടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാര്‍ക്കറ്റ് ഇന്റ്ര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്നു ഭക്ഷ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.

Leave a Reply

spot_img

Related articles

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി...

നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 40...

നെയ്യാറ്റിൻകര സമാധി വിവാദം: ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോലീസിന്റെ അന്തിമ റിപ്പോർട്ട്

ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ നിർണ്ണായക വഴിത്തിരിവ്. 'ഗോപൻ സ്വാമി'യെന്ന് അറിയപ്പെട്ടിരുന്ന നെയ്യാറ്റിൻകര ആറാക്കുംമൂട് സ്വദേശി മണിയൻ എന്ന ഗോപന്റേത് കൊലപാതകമോ...

പ്രിയദർശിനി പദ്ധതി; പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നാളെ

കേരളത്തിൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിനെത്തുടർന്ന് കനത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയുടെ നഷ്ടം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും.മുൻ...