ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ കഴിയില്ല; കെ. മുരളീധരൻ

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിനാണ് പൂര്‍ണ്ണ അധികാരം എന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ.ഇത്രയും പ്രമാദമായ കേസില്‍ മറ്റൊരു അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എസ്.ഐ.ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ അത് കോടതിയലക്ഷ്യമാകും. നിയമവശങ്ങള്‍ പരിശോധിച്ചു മന്ത്രിസഭ ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും. ശബരിമല കൊള്ളയില്‍ ചാര്‍ജ് ഷീറ്റ് പോലും എസ്.ഐ.ടി ഇതുവരെ നല്‍കിയിട്ടില്ല. തെറ്റ് ചെയ്തവരെ ശിക്ഷിക്കാനുള്ള അവകാശമാണ് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.മെഡിക്കല്‍ സീറ്റിന് നാലുവര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ വര്‍ഷവും തുടര്‍ വര്‍ഷങ്ങളിലും ഈ ഫീസുകള്‍ മാത്രമേ ഈടാക്കാന്‍ പാടുകയുള്ളൂ. നേരത്തെ അധിക ഫീസ് വാങ്ങിയത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനം അനുസരിച്ച്‌ മുന്നോട്ടുള്ള നടപടികള്‍ കൈക്കൊള്ളും.സര്‍ക്കാര്‍ എപ്പോഴും കുട്ടികള്‍ക്കൊപ്പം ആണ്. മുന്‍പ് ഈടാക്കിയ ഫീസ് തിരിച്ചു കൊടുക്കണമെന്ന് നിലപാടാണ് സര്‍ക്കാരിനുള്ളത്. കോടതിയില്‍ എത്തുമ്പോള്‍ ഇക്കാര്യം വാദിക്കാനായി സര്‍ക്കാര്‍ അഡ്വക്കേറ്റ് ഉണ്ടാവുമെന്നും മുരളീധരന്‍ പറഞ്ഞു.ഇത്രയും ലാഭത്തില്‍ നടത്താന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ നടത്തണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രിയദര്‍ശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാറിന് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി

പ്രിയദര്‍ശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാറിന് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍. മറ്റൊരു സര്‍ക്കാര്‍ പദ്ധതിയും ജനങ്ങള്‍ ഇത്രയും സന്തോഷത്തോടെ...

ലൈംഗിക കുറ്റകൃത്യ കേസുകളില്‍ പുതിയ നിർദേശവുമായി സുപ്രീം കോടതി

ലൈംഗിക കുറ്റകൃത്യ കേസുകളില്‍ പുതിയ നിർദേശവുമായി സുപ്രീം കോടതി .ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ദേശീയ ജുഡീഷ്യല്‍ അക്കാദമി കമ്മിറ്റി റിപ്പോർട്ട് സുപ്രീം...

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗണ്‍മാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ശ്രമിച്ചെന്നതില്‍ നടപടി വൈകുന്നതില്‍ സാങ്കേതിക വാദങ്ങളുമായി മുഖ്യമന്ത്രി

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ശ്രമിച്ചെന്നതില്‍ നടപടി വൈകുന്നതില്‍ സാങ്കേതിക വാദങ്ങളുമായി മുഖ്യമന്ത്രി വി.ഡി....

ഓണം അടുത്തതോടെ വിപണി വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി സര്‍ക്കാര്‍

ഓണം അടുത്തതോടെ വിപണി വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി സര്‍ക്കാര്‍ .ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സര്‍ക്കാര്‍ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി...