കെഎസ്‌യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് കെ.സി. വേണുഗോപാൽ

കെഎസ്‌യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.മുഖ്യമന്ത്രി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ടിന് സന്ദർശന അനുമതി നിഷേധിച്ച വിഷയത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കെ എസ് യു വിൻ്റെ
ഇത്തരം പരാതികളും, പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ടുള്ള യോഗങ്ങളിലും നേതാക്കളെയും ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കോട്ടയത്ത് പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കെഎസ്‌യുവിന്റെ പ്രശ്നങ്ങൾ പാർട്ടിയും പരിഹരിക്കുമെന്നും, ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിലുള്ളത്.അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതീക്ഷക്കൊപ്പം പ്രവർത്തിക്കണമെന്നും, അതുകൊണ്ടുതന്നെ സർക്കാരിന് അലോസരം ഉണ്ടാക്കുന്ന പ്രതിസന്ധികൾ ഉണ്ടാകാതെ ശ്രമിക്കണമെന്നും കെ. സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.എങ്കിലും പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും കെ.സി പറഞ്ഞു.വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.കോട്ടയത്ത് പുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടി സ്മൃതിദിന അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

Leave a Reply

spot_img

Related articles

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: മന്ത്രി ബിന്ദു കൃഷ്ണ

ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്മെന്റുമായും...

കേന്ദ്രം നാളികേര മൂല്യവർദ്ധിത പാർക്ക് അനുവദിച്ചാൽ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി

നാളികേര കൃഷിക്ക് പുതിയ ഉണർവ് നൽകുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുമായി നാളികേര മൂല്യവർദ്ധിത പാർക്ക് കേരളത്തിൽ വേണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ....

ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു

തിരുവനന്തപുരം: മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി...

പരസ്യം പോലെ പരിശീലനമില്ല; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണം, ഉപഭോക്തൃ കോടതി

കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന സിവിൽ സർവീസ് പരിശീലനകേന്ദ്രം വിദ്യാർഥിക്കു നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക...