ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു.കുട വെച്ചൂർ ദേവിവിലാസം സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥി തലയാഴം കൂവം അച്ചുതാലയത്തിൽ വേണുവിൻ്റെ മകൻ അശ്വിൻ (14) ആണ് മരിച്ചത്.വൈക്കം ഉല്ലല കാളിശ്വേരം ക്ഷേത്രക്കുളത്തിൽ ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം.ട്യൂഷൻ കഴിഞ്ഞു മടങ്ങിയെത്തിയ അശ്വിൻ കൂട്ടുകാർ കുളിക്കുന്നത് കണ്ട് കുളത്തിലേക്ക് ഇറങ്ങിയതാണെന്ന് പറയപ്പെടുന്നു.കുളിക്കാൻ ഇറങ്ങിയ അശ്വിൻ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. മറ്റ് കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമം നടത്തി.തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു.

Leave a Reply

spot_img

Related articles

കായിക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ 2025 -2026 വർഷത്തെ ജി വി രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്...

മുല്ലപ്പെരിയാർ :വിദഗ്ധസമിതി പരിശോധന കേരളത്തെ കബളിപ്പിക്കാനെന്ന് ജനസംരക്ഷണസമിതി

സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദഗ്ധസമിതി പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ ആകണമെന്നും ഇപ്പോൾ നടത്തുന്നത് കേരളത്തെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കം ആണെന്നും ജനസംരക്ഷണ സമിതി....

സവാള വില വർദ്ധന :സർക്കാർ ഇടപെടുന്നു

സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80 രൂപ കടന്ന സാഹചര്യത്തിൽ വിപണിയിൽ ഇടപെടലുമായി സർക്കാർ രംഗത്തെത്തി. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 100 ടൺ സവാള നാഷണൽ...

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂരിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു. ബുധനാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിയിച്ച്...