കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകി.അലോഷ്യസിനെ മുഖ്യമന്ത്രി അവഗണിച്ചെന്ന ആരോപണത്തിൽ താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്ന് സണ്ണി ജോസഫ് പറഞ്ഞു.മുഖ്യമന്ത്രിക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കണമായിരുന്നു.പ്രധാനമന്ത്രി പങ്കെടുക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടിയിരുന്നു.ആ തിരക്കിനിടയിൽ അലോഷ്യസിനെ കണ്ടില്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ആശങ്കകൾ പാർട്ടിയെ അറിയിച്ചുവെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.ഈ വിഷയം കേരളത്തിന്റെ മുഖ്യമന്ത്രി കാണാതെ പോകില്ല.അദ്ദേഹത്തിന് തിരക്കുകൾ ഉണ്ട്. അത് ഞങ്ങൾ മാനിക്കുന്നു.വിഷയത്തിൽ ഉടൻ മുഖ്യമന്ത്രിയെ കാണുമെന്നും കെ.എസ്.യു – സർക്കാർ പോര് ഇന്ന് ടാഗ് ലൈനിനോട് ഞങ്ങൾക്ക് താൽപര്യമില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.ഈ വിഷയത്തെ ഗ്രൂപ്പിന്റെ ആലയിൽ കെട്ടരുതെന്നും എല്ലാവരും എഴുതുന്നതിന് മറുപടി പറയുകയല്ല എന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....