ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ് റജിസ്ട്രാർ.പകരം താൽക്കാലിക ഭരണസമിതിയെ നിയോഗിക്കുകയും ചെയ്തു.പത്തനാപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയനു കീഴിലുള്ള കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻ എസ് എസ് കരയോഗമാണ് കെ ബി ഗണേഷ് കുമാറിനെ ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചത്.എൻ എസ് എസ് ഹെഡ് ഓഫിസിന്റെയും താലൂക്ക് യൂണിയന്റെയും അനുമതിയില്ലാതെയായിരുന്നു ഇവർ പരിപാടിക്ക് ഗണേഷ് കുമാറിന് ക്ഷണം നൽകിയത്.ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ എൻ എസ് എസ് നേതൃത്വത്തെയും യൂണിയൻ ഭരണസമിതി നേതൃത്വത്തെയും കെ ബി ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചിരുന്നു.സംഭവത്തിൽ സമുദായ അംഗങ്ങൾ എൻ എസ് എസ് നേതൃത്വത്തിനു പരാതി നൽകി.ഇതിൽ അന്വേഷണം നടത്തിയ നേതൃത്വത്തിന് പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു.പിന്നാലെയാണ് എൻ എസ് എസിന്റെ നേതൃത്വം കരയോഗത്തിന്റെയും സ്വത്തു വകകളുടെയും ഭരണം എൻ എസ് എസ് റജിസ്ട്രാർ ഏറ്റെടുക്കുമെന്നും താൽക്കാലിക ഭരണസമിതിയെ നിയോഗിക്കുന്നുവെന്നും ഉത്തരവിട്ടത്.6 വർഷമായി ഭരണ സമിതിയില്ലാത്ത കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻ എസ് എസ് കരയോഗത്തിൽ മുൻ ഭാരവാഹിയുടെ അധ്യക്ഷതയിലാണ് ക്ലാസ് സംഘടിപ്പിച്ചത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....