മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല . ബാക്കി എല്ലാ പ്രതികളെയും വെറുതെവിട്ടു.പൊലീസുകാരൻ അബ്‌ദുൾ സലാമിനും വനപാലകർക്കും പരുക്കേൽക്കേറ്റ കേസിൽ 4 പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. 1, 3, 5, 11 എന്നീ പ്രതികളാണ് കുറ്റക്കാർ. 23 മുതൽ 57 വരെയുള്ള പ്രതികൾ നിരപരാധികളാണെന്നും കോടതി പറഞ്ഞു.
എം ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് 5 വർഷം കഠിന തടവു ശിക്ഷയാണ് കോടതി വിധിച്ചത്.
വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്

