മഴക്കെടുതി: സംസ്ഥാനത്ത് 15 മരണം; 7 പേരെ കാണാതായി; ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 15 പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 7 പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെട്ടെന്നുണ്ടായ മിന്നൽ പ്രളയവും രാത്രിയിലെ തീവ്രമഴയുമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന് (IMD) പോലും മഴയുടെ തീവ്രത കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്തൊട്ടാകെ ആരംഭിച്ച 316 ക്യാമ്പുകളിലായി 11,018 പേരെ നിലവിൽ പാർപ്പിച്ചിട്ടുണ്ട്. ക്യാമ്പുകളിലും മറ്റു പ്രദേശങ്ങളിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.മഴ കടുത്ത അന്ന് പുലർച്ചെ മുതൽ തന്നെ മന്ത്രിമാർ നേരിട്ടിറങ്ങി സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.പത്തനംതിട്ടയിലെ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും പ്രത്യേക സംവിധാനം ഏർപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ സജ്ജമാണ്സംസ്ഥാനത്ത് 165 ഹെക്‌ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്.മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകൾക്കായി 10,000 രൂപ വീതം നൽകും.വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായവർക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും.ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ തികച്ചും തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നിലവിൽ ഒരു ഡാമിലും അധിക വെള്ളമില്ലെന്നും വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂഴിയാർ ഡാമിൽ മാത്രമാണ് നിലവിൽ നേരിയ ആശങ്കയുള്ളത്.നേരത്തെ തന്നെ പ്രീ-മൺസൂൺ യോഗം ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായും ദുരന്ത നിവാരണ സെക്രട്ടറി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...

ആലപ്പുഴയിൽ പട്ടാപ്പകൽ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 15 പവൻ കവർന്നു

വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ...

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് കേരളം; കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ...

അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത്...