ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ

വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ.മഹാരാഷ്ട്ര സ്വദേശി, കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെയാണ് പിടിയിലായത്.അതിരപ്പിള്ളി വനമേഖലയിൽ ജോജു ജോസഫ് നായകനായ സിനിമയുടെ ഷൂട്ടിംഗ്. ക്രൂവിലെ ലൈറ്റ് ബോയ് ആയിരുന്നു മഹാരാഷ്ട്ര സ്വദേശി താനാജി നാരായൺ.സെറ്റിന് സമീപത്ത് വച്ചു കാട്ടിൽ നിന്ന് കിട്ടിയ മാൻ കൊമ്പാണ് പ്രതി കടത്തിയത്.കളമശ്ശേരിയിലെ താമസ സ്ഥാലത്ത് എത്തിച്ച് അവിടെ നിന്ന് നാട്ടിലേക്ക് കടത്താനായിരുന്നു ശ്രമം.എന്നാൽ, മെട്രോയിൽ കയറാനുള്ള തീരുമാനം പ്ലാൻ എല്ലാം തെറ്റിച്ചു.കളമശ്ശേരി പൊലീസിൻ്റെ പിടിയിലായി.വിശദമായി ചോദ്യം ചെയ്യലിലാണ് മാൻ കൊമ്പ് കിട്ടിയ വഴി തെളി‍ഞ്ഞത്.പിന്നാലെ വനംവകുപ്പിന് കൈമാറി.കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വീട്ടിൽ ആഡംബര ആവശ്യത്തിന് ഉപയോഗിക്കുവാൻ ആണന്ന് പ്രതി പറയുമ്പോഴും മറ്റാർക്കെങ്കിലും നൽകാൻ ആണോ എന്നുള്ള കാര്യവും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

ഗോഡൗണുകൾ ആധുനികവല്‍ക്കരിക്കും, ആവശ്യമുള്ള എണ്ണം മാത്രം നിലനിര്‍ത്തും; മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ...

നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർകോട് നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ...

ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 19ന്

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 52,000 രൂപ...

ശബരിമല തീർത്ഥാടകർക്ക് യാത്രാസൗകര്യം: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി എസി ബസ്

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026–27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ...