പ്രിയദർശിനിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് എതിരായ വിവാദ പരാമർശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ സി.പി ജോണ്‍

പ്രിയദർശിനി ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് എതിരായ വിവാദ പരാമർശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോണ്‍.പറയാൻ പാടില്ലായിരുന്നുവെന്നും, പരാമർശം ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളോട് വിവേചനമില്ല, വിമർശനങ്ങളെ സ്വീകരിക്കുന്നു.പ്രിയദർശിനി ഞങ്ങളുടെ സുപ്രധാന പദ്ധതിയാണെന്നും സിപി ജോണ്‍ പറഞ്ഞു.ചുരം കയറുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പ്രിയദർശിനി ബസുകള്‍ അനുവദിക്കുമെന്നും ബസ് മറിഞ്ഞ നെല്ലിയാമ്പതി റൂട്ടില്‍ ഒരു പ്രിയദർശിനി ബസ് കൂടി അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.പദ്ധതി നിർത്താനുള്ള പരിപാടിയാണോ എന്ന് ചില സി.പി.എം. നേതാക്കൾ സംശയം ഉന്നയിച്ചിട്ടുണ്ട്. ഒരു സംശയവും വേണ്ട, പ്രിയദർശിനി പൂർവ്വാധികം ഭംഗിയോടെ മുമ്പോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്’ – മന്ത്രി കൂട്ടിച്ചേർത്തു.സ്ത്രീകളോട് ഒരുതരത്തിലുള്ള വിവേചനവുമില്ലാതെയാണ് സർക്കാർ പെരുമാറുന്നത്. എല്ലാവരും ഒരുപോലെയാണ്. കൃത്യമായി ഏതൊരു സ്ത്രീക്കും പ്രിയദർശിനിയിൽ യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. അത് ആരുടെയും ഔദാര്യമല്ല; എന്റെയോ സർക്കാരിന്റെയോ ഔദാര്യമല്ല.’ അത്തരത്തിലുള്ള യാതൊരു ധാരണയും ഐക്യജനാധിപത്യ മുന്നണിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...