കിഴക്കൻ വെള്ളത്തിന്റെ വരവും ശമനമില്ലാത്ത മഴയും; ദുരിതം പേറി കുട്ടനാടൻ ജനത

കിഴക്കൻ വെള്ളത്തിന്റെ വരവും ശമനമില്ലാത്ത മഴയും കാരണം ദുരിതം പേറി കുട്ടനാടൻ ജനത. പ്രധാന റോഡുകൾ വരെ മുങ്ങിയതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാത, വീയപുരം – എടത്വ റോഡ്, നീരേറ്റുപുറം-മുട്ടാർ റോഡ്, വീയപുരം – മാന്നാർ റോഡ്, എടത്വ – വേഴപ്ര റോഡ്, എടത്വ – മാമ്പുഴക്കരി റോഡ് ഉൾപ്പെടെ വെള്ളത്തിലായതോടെ കെ എസ്ആർടിസി ബസുകൾ ഉൾപ്പെടെ സർവീസുകൾ ഏതാണ്ട് പൂർണമായും നിർത്തിയ അവസ്ഥയാണ്.വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങളിലെ അംഗങ്ങൾക്ക് ബന്ധുവീടുകളിലേക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയുമുണ്ട്.

കിഴക്കൻ മേഖലയായ ചെങ്ങന്നൂർ, പാണ്ടനാട്, പൊടിയാടി, പുളിക്കീഴ് തുടങ്ങിയ പ്രദേശങ്ങളിൽ വലിയതോതിൽ വെള്ളം ഉയർന്നു നിൽക്കുന്നത് കുട്ടനാട്ടുകാരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.കിഴക്കൻ പ്രദേശത്ത് വെള്ളം ഇറങ്ങിയാൽ അതു മുഴുവൻ വന്നു പതിക്കുന്നത് കുട്ടനാട്ടിൽ ആണ്. കുട്ടനാട്ടിൽ മഴ ഇല്ലെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.കുട്ടനാടിന്റെ തെക്കൻ മേഖല, അപ്പർ കുട്ടനാട് മേഖലകളിലെ വെള്ളം ഒഴിഞ്ഞു പോകുന്നത് തോട്ടപ്പള്ളി സ്‌പിൽവേയിലൂടെ ആണ്. ഇവിടെ നിന്നും വെള്ളം ഒഴുകി മാറുന്നത് വളരെ കുറഞ്ഞ അളവിലാണ്.ഒറ്റ രാത്രി കൊണ്ടാണ് ഇത്രയധികം ജലനിരപ്പ് ഉയർന്നത് നൂറുകണക്കിനു വീടുകളാണ് വെള്ളത്തിലായത്. നിരവധി സ്‌ഥാപനങ്ങളും വെള്ളത്തിലായി.തലവടി, മുട്ടാർ, എടത്വ, തകഴി, നിരണം, വീയപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലാണ് ജലനിരപ്പ് ഏറ്റവും ഉയര്‍ന്നത്. കരകൃഷിയും ഏറെക്കുറെ പൂര്‍ണ്ണമായി നശിച്ചു.കിഴക്ക് മഴ ശക്തിപ്രാപിച്ചാൽ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യത.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...