‘അക്വാഫിറ്റ്’ നീന്തൽ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘അക്വാഫിറ്റ്’ നീന്തൽ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് അക്വാട്ടിക് കോംപ്ലക്‌സിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാൽ നീന്തൽ അറിയുക എന്നത് കായികപരമായ കഴിവ് മാത്രമല്ല, ജീവൻരക്ഷാ നൈപുണ്യം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. മികച്ച വ്യായാമമായ നീന്തൽ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന്റെ സമഗ്ര ആരോഗ്യത്തിനും സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലുമായി 14,000 വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലും ആയിരം കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കും. സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങളിൽ പരിശീലനം നൽകും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

നീന്തൽ പരിശീലനത്തിലൂടെ അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം മികച്ച നീന്തൽ താരങ്ങളെ വളർത്തിയെടുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. നീന്തൽ അഭ്യസിച്ചവർ മറ്റുള്ളവരെയും പരിശീലിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിലൂടെ സമൂഹത്തിൽ ജലസുരക്ഷയെക്കുറിച്ചുള്ള അവബോധം കൂടുതൽ ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ്-യുവജനക്ഷേമ മന്ത്രി ഒ ജെ ജനീഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽകുമാർ സിംഗ്, കായിക-യുവജനകാര്യ ഡയറക്ടർ ഡോ. റെജിൻ എം സി, അഡീഷണൽ ഡയറക്ടർ ഡോ. സി എസ് പ്രദീപ്, ഒളിമ്പ്യൻ പി ആർ. ശ്രീജേഷ് എന്നിവർ ആശംസകൾ നേർന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഡി സജിത്ത് ബാബു സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സന്തോഷ് സി എ.നന്ദിയും രേഖപ്പെടുത്തി.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...