വെള്ളപ്പൊക്കത്തെത്തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകി; ഗൃഹനാഥ മരിച്ചു

കുമരകത്ത് വെള്ളപ്പൊക്കത്തെത്തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന മങ്കുഴി പാകത്തുശേരി റോസമ്മ (71) മരിച്ചു.ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും വീടിനു ചുറ്റും വഴികളിലും വെള്ളം കയറിക്കിടന്നതിനാൽ ഉടൻ ആശുപത്രിയിലേക്ക് പോകാൻ സാധിച്ചില്ല. തുടർന്ന് സമീപവാസിയും പഞ്ചായത്തംഗവും, രക്ഷാ പ്രവർത്തകരും ചേർന്ന് വള്ളത്തിലും കസേരയിലുമിരുത്തി പ്രധാന റോഡിലെത്തിച്ച് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വൈകീട്ട് 3 മണിയോടെയാണ് മരണം സംഭവിച്ചത്. പീറ്ററാണ് ഭർത്താവ്. ഷീബ, ഷിജു, ഷീന എന്നിവർ മക്കളാണ്.

Leave a Reply

spot_img

Related articles

മണർകാട് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ്...

എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത്. ആരുടെയും...

സോളാർ ഗൂഢാലോചന: സാക്ഷികളാണെന്ന് 4 പേരുടെ മൊഴി

സോളാർ സാമ്പത്തികത്തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവെ സോളർ പീഡനക്കേസിലെ പരാതിക്കാരി എഴു തിയ 21 പേജ് കത്തിൽ 4 പേജ് കൂട്ടിച്ചേർക്കുന്നതിനു കൊട്ടാരക്കരയിൽ നടന്ന...

ബവ്കോ പ്ലാസ്‌റ്റിക് കുപ്പി ശേഖരണം തുടരും

പ്ലാസ്റ്റിക് കുപ്പിയിൽ വാങ്ങുന്ന മദ്യത്തിന് 20 രൂപ അധികം വാങ്ങിയശേഷം, കുപ്പി തിരിച്ചേൽപിക്കുമ്പോൾ ഈ തുക മടക്കി നൽകിയിരുന്ന "ഡിപ്പോസിറ്റ് റീഫണ്ട് സ്കീം' നിർത്തലാക്കിയെന്ന...