എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.കാർ യാത്രക്കാരായ മാന്നാർ സ്വദേശികളായ നിഹാൽ (26) ഒപ്പമുണ്ടായിരുന്ന മഞ്ജു, ലോറി ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഏഴരയോടെ ചിങ്ങവനം ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും കായംകുളത്തേയ്ക്ക് വാഴക്കുലയുമായി പോകുകയായിരുന്നു ലോറി. ഈ സമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ കാണാനായി കാറിൽ പോയ മാന്നാർ സ്വദേശികളുടെ കാർ എതിർ ദിശയിൽ നിന്നും കായംകുളത്തേയ്ക്ക് വാഴക്കുലയുമായി എത്തിയ ലോറിയിൽ ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ മറിഞ്ഞു.അപകടത്തിൽപ്പെട്ടവരെ ലോറിയിൽ നിന്നും, കാറിൽ നിന്നും ഡ്രൈവർമാരെ അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം ചിങ്ങവനം പൊലീസ് സംഘവും ചേർന്നാണ് രക്ഷപെടുത്തിയത്.അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗത തടസവും ഉണ്ടായി.

Leave a Reply

spot_img

Related articles

മണർകാട് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ്...

സോളാർ ഗൂഢാലോചന: സാക്ഷികളാണെന്ന് 4 പേരുടെ മൊഴി

സോളാർ സാമ്പത്തികത്തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവെ സോളർ പീഡനക്കേസിലെ പരാതിക്കാരി എഴു തിയ 21 പേജ് കത്തിൽ 4 പേജ് കൂട്ടിച്ചേർക്കുന്നതിനു കൊട്ടാരക്കരയിൽ നടന്ന...

ബവ്കോ പ്ലാസ്‌റ്റിക് കുപ്പി ശേഖരണം തുടരും

പ്ലാസ്റ്റിക് കുപ്പിയിൽ വാങ്ങുന്ന മദ്യത്തിന് 20 രൂപ അധികം വാങ്ങിയശേഷം, കുപ്പി തിരിച്ചേൽപിക്കുമ്പോൾ ഈ തുക മടക്കി നൽകിയിരുന്ന "ഡിപ്പോസിറ്റ് റീഫണ്ട് സ്കീം' നിർത്തലാക്കിയെന്ന...

നെഹ്‌റു ട്രോഫി വള്ളംകളി: ഈ മാസം 22 ന്

ഈ മാസം 22-ന് നിശ്ചയിച്ചിരിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റില്ല. മഴയുടെ ദുരിതം അപ്പോഴേക്കും മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വള്ളംകളി മാറ്റിവെക്കുന്നതിനെക്കുറിച്ച് നിലവിൽ ആലോചനയില്ലെന്നും നെഹ്‌റു...