മണർകാട് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ കോട്ടയം മണർകാട് പള്ളിയ്ക്കു സമീപമായിരുന്നു അപകടം.അയർക്കുന്നത് നിന്നും മണർകാട് കവലയിലേയ്ക്ക വരികയായിരുന്നു ഇവർ. ഈ സമയം മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ വച്ച് റോഡിൽ തെന്നിയ ബൈക്ക് മറിയുകയായിരുന്നു. കോട്ടയത്ത് നിന്നും പാലായിലേയ്ക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേയ്ക്കാണ് ബൈക്ക് മറിഞ്ഞത്. അപകടത്തിൽപ്പെട്ടയുവതി യുടെ മരണം ഉടൻ തന്നെ സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...