വെള്ളപ്പൊക്ക ദുരിതം: ഓണം പരീക്ഷകൾ മാറ്റിവെച്ചേക്കില്ല; ഓഗസ്റ്റ് 20-ഓടെ പരീക്ഷകൾ പൂർത്തിയാകും

സംസ്ഥാനത്ത് പെയ്തിറങ്ങിയ ശക്തമായ മഴയെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് വിവിധ ജില്ലകളിൽ കഴിഞ്ഞ എട്ട് ദിവസമായി വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ശനിയും ഞായറും കൂടി ഉൾപ്പെടുമ്പോൾ ചില ജില്ലകളിൽ തുടർച്ചയായ 10 ദിവസത്തോളമാണ് അധ്യയനം പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നത്. എന്നാൽ, വിദ്യാലയങ്ങൾ ദീർഘനാൾ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക (ഓണം) പരീക്ഷകൾ മുൻപ് നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക തീരുമാനം എന്നാണ് റിപ്പോർട്ട്.പരീക്ഷകൾ നീട്ടിവെക്കുകയാണെങ്കിൽ അത് സർക്കാരിന്റെ നിലവിലുള്ള വിദ്യാഭ്യാസ കലണ്ടറിനെയും തുടർന്നുള്ള അധ്യയന ദിനങ്ങളെയും രൂക്ഷമായി ബാധിക്കുമെന്നതിനാലാണ് സമയബന്ധിതമായി തന്നെ പരീക്ഷ നടത്താൻ അധികൃതർ ആലോചിക്കുന്നത്.നിലവിലെ ടൈംടേബിൾ പ്രകാരം ഓഗസ്റ്റ് 20-ഓടെ ഒന്നാം പാദവാർഷിക പരീക്ഷകൾ അവസാനിക്കും. തുടർന്ന് ഓഗസ്റ്റ് 21-ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച് ഓണാവധിക്കായി സ്‌കൂളുകൾ അടയ്ക്കുകയും, ഓണം ആഘോഷങ്ങൾക്ക് ശേഷം ഓഗസ്റ്റ് 31-ന് പുനരാരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് ഷെഡ്യൂൾ തയ്യാറാക്കിയിട്ടുള്ളത്. ഈ സമയക്രമത്തിൽ മാറ്റം വരുത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ, നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ നികത്താൻ ഓൺലൈൻ ക്ലാസുകളോ മറ്റ് ബദൽ മാർഗ്ഗങ്ങളോ സ്വീകരിച്ചുകൊണ്ട് നിശ്ചിത തീയതിയിൽ തന്നെ പരീക്ഷ നടത്താനാണ് നിലവിലെ നീക്കം എന്നാണ് അറിയുന്നത്

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...