മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നു തുറക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നു തുറക്കും. തമിഴ്‌നാട്ടിലെ ജലസേചനത്തിനായാണ് വെള്ളം തുറന്നുവിടുന്നത്.തേനി ജില്ലയിലെ കമ്പം താഴ്വരയിലുള്ള 14,707 ഏക്കര്‍ സ്ഥലത്തെ ഒന്നാം ഘട്ട നെല്‍ക്കൃഷിക്കായാണിത്. സെക്കന്‍ഡില്‍ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നുവിടുന്നത്.ഇതോടൊപ്പം, മധുര കോര്‍പ്പറേഷന്‍ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കന്‍ഡില്‍ 150 ഘനയടി വെള്ളവും വെള്ളം തുറന്നുവിടാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. തേക്കടിയില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ഷട്ടര്‍ ഉയര്‍ത്തുക. സാധാരണ ഗതിയില്‍ ജൂണ്‍ മാസം ഒന്നാം തീയതിയാണ് കാര്‍ഷിക അവശ്യത്തിന് വെള്ളമെടുക്കാനാണ് ഷട്ടര്‍ ഉയര്‍ത്തുക. മഴക്കുറവ് മൂലമാണ് ഇത്തവണ ഷട്ടര്‍ തുറക്കുന്നത് താമസിച്ചത്.

Leave a Reply

spot_img

Related articles

‘സ്‌നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് യു.ഡി.എഫ് സര്‍ക്കാര്‍. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ...

തിരുവനന്തപുരം കൺട്രോൾ റൂം എസ്.ഐ അമൽ ചന്ദ് അന്തരിച്ചു

തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം എസ്.ഐ നന്ദൻകോട് സ്വദേശി അമൽ ചന്ദ് (50) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 2.41-ഓടെയായിരുന്നു അന്ത്യം.കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി...

നാടക സംവിധായകനും സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ ഷിബു എസ്. കൊട്ടാരം അന്തരിച്ചു

പ്രശസ്ത നാടകസംവിധായകനും സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ ഷിബു എസ്. കൊട്ടാരം (57) അന്തരിച്ചു.മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് സ്കൂള്‍ ഓഫ് ഡ്രാമയില്‍ പൊതുദർശനത്തിനു...

സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കണമെന്ന ഉത്തരവിറക്കി സംസ്ഥാന സർക്കാർ

സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാല്‍ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ...