കുതിരാന്‍ തുരങ്ക പാതയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്റെ അടിയന്തര സന്ദര്‍ശനം

കുതിരാന്‍ തുരങ്ക പാതയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്റെ അടിയന്തര സന്ദര്‍ശനം .തുരങ്കപാതയുടെ തൃശൂര്‍ – പാലക്കാട് കവാടത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഒ ജെ ജനീഷ്, അഡ്വ.കെ രാജന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.തുരങ്കത്തിന് മുകള്‍ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന നിഗമനത്തെ തുടര്‍ന്ന് അടിയന്തര പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസര്‍, ജലസേചന-വനം വകുപ്പുകള്‍, കേരള വനഗവേഷണ കേന്ദ്രം, തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, ഐഐടി പാലക്കാട് എന്നിവയില്‍ നിന്നുള്ള വിദഗ്ധരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

Leave a Reply

spot_img

Related articles

കുട്ടനാട്ടിലെ വെള്ളപ്പൊക്കം: ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി വേണം; കെ.സി. വേണുഗോപാൽ

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിതരുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ...

അശ്രദ്ധയും, ഏകോപനം ഇല്ലായ്മയുമാണ് കോട്ടയം ജില്ലയിൽ കാലവർഷ കെടുതികൾ രൂക്ഷമാകാൻ കാരണം; വി.എൻ വാസവൻ

അശ്രദ്ധയും, ഏകോപനം ഇല്ലായ്മയും കാരണമാണ് കോട്ടയം ജില്ലയിൽ കാലവർഷ കെടുതികൾ രൂക്ഷമാകാൻ കാരണമെന്നും മുൻമന്ത്രി വി.എൻ വാസവൻ.റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ...

‘സ്‌നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് യു.ഡി.എഫ് സര്‍ക്കാര്‍. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ...

തിരുവനന്തപുരം കൺട്രോൾ റൂം എസ്.ഐ അമൽ ചന്ദ് അന്തരിച്ചു

തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം എസ്.ഐ നന്ദൻകോട് സ്വദേശി അമൽ ചന്ദ് (50) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 2.41-ഓടെയായിരുന്നു അന്ത്യം.കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി...