കർണാടകയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു

കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു .മുദരങ്ങാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രിൻസ് പോയിന്റ് ഡേവിഡ് ഡിസൂസ (55) ആണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച പട്ടാപ്പകല്‍ മുദരങ്ങാടി ടൗണില്‍ അദ്ദേഹത്തിന്റെ ഓഫീസിന് സമീപമാണ് ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്.ഷിർവ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവത്തില്‍, വാഹനത്തിലും മോട്ടോർസൈക്കിളിലുമായി എത്തിയ അക്രമികള്‍ ഡേവിഡ് ഡിസൂസയ്‌ക്ക് നേരെ അടുത്തുനിന്ന് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൂന്ന് റൗണ്ട് വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ നെറ്റിയിലും രണ്ട് വെടിയുണ്ടകള്‍ കൈയിലുമാണ് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡേവിഡ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്.

Leave a Reply

spot_img

Related articles

പ്രതിരോധ വിവരങ്ങൾ ചോർത്തി: വ്യോമസേന വിങ് കമാൻഡർ ഡൽഹിയിൽ അറസ്റ്റിൽ

പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ...

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു.കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം...

വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം

വിവാദ വ്യവസ്ഥകളിൽ ഇളവു വരുത്തി വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം.ബിൽ 12ന് ചർച്ചയെടുക്കുമെന്നാണു...

വൃദ്ധ സദനത്തില്‍ വച്ച്‌ മരിച്ച പിതാവിന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ മക്കള്‍

വൃദ്ധ സദനത്തില്‍ വച്ച്‌ മരിച്ച പിതാവിന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ മക്കള്‍.മുംബൈ സ്വദേശിയായ ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത എന്ന ടെക്‌സ്‌റ്റൈല്‍ വ്യാപാരിയുടെ...