ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് ജി സുകുമാരൻ നായർ

മുൻ മന്ത്രി ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് എൻ.എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞിട്ടുള്ള ആളാണ് ഗണേഷ്. എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിടേണ്ടി വന്നാൽ വൈകുന്നേരം അല്ല രാത്രിയിൽ ആയാൽ പോലും ചെയ്യും.എൻഎസ്എസിൽ ജനാധിപത്യപരമായല്ല തീരുമാനങ്ങൾ എടുത്തിട്ടുള്ളതെങ്കിൽ ഗണേഷ് കേസ് കൊടുക്കട്ടെ..അനധികൃതമായി ഒരു നിയമനവും എൻഎസ്എസിൽ നടത്തിയിട്ടില്ല. എൻഎസ്എസിനെ തകർക്കാൻ നടത്തുന്നവരുടെ വാലായി ഗണേഷ് മാറി.കാണാൻ വരുന്നവരുടെ മുഖത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി നോക്കുന്നില്ല എന്ന് ഇപ്പോഴാണോ അദ്ദേഹത്തിന് തോന്നിയത്? താൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒരു ഘട്ടത്തിലും മാറ്റി പറഞ്ഞിട്ടില്ല. കഴിയുമെങ്കിൽ കേരളത്തിൽ കൂടുതൽ പത്മകഫേകൾ തുടങ്ങുമെന്നും സുകുമാരൻ പറഞ്ഞു.

Leave a Reply

spot_img

Related articles

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത്...

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...

കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് ; കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെ

38-ാമത് കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് നടക്കും. കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെയാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരം 3...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് ‘സർക്കാർ സ്പോൺസേർഡ് മരണം’ ആണെന്നും പി എ മുഹമ്മദ് റിയാസ്

കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് സർക്കാരിന്‍റെ നിർദയമായ നിലപാട് മൂലമുണ്ടായ 'സർക്കാർ സ്പോൺസേർഡ് മരണം' ആണെന്നും മുൻ...