ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എം എ നിഷാദിന് പരിക്ക്

ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എം എ നിഷാദിന് പരിക്ക് .ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറില്‍ സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളില്‍ ചിത്രീകരണത്തിനിടയിലാണ് നിഷാദിന് പരിക്കേറ്റത്. സെറ്റിലെ പലക പാളികളിലൊന്ന് തകർന്ന് കാല്‍ കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്. നിഷാദിന്റെ കയ്യിലും കാലുകളിലും ക്ഷതമേറ്റു. അപകടം നടന്നയുടൻ തന്നെ അദ്ദേഹത്തെ കുണൂർ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവർ പങ്കെടുത്ത രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. എം എ നിഷാദ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്.

Leave a Reply

spot_img

Related articles

ജയൻ വന്നേരിയുടെ കാടിൻ്റെ വത്യതയും നിഗൂഢതയും നിറഞ്ഞ ചലച്ചിത്ര വിസ്മയം ‘ആരണ്യകാണ്ഡം’ ആരംഭം കുറിച്ചു

വ്യത്യസ്ഥമായ പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജയൻ വന്നേരി .പശുപതി, ജനനി അയ്യർ , ഈ രണ്ട് അഭിനേതാക്കളെ മാത്രം അണിനിരത്തി ഒരുക്കിയ മാ...

‘ഭൗമ’ നവംബർ പന്ത്രണ്ടിന്; അനൗൺസ് മെൻ്റെ് പോസ്റ്റർ എത്തി

ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ അസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രം നവംബർ പന്ത്രണ്ടിന്...

‘ഹെനോക്ക് ( HENOK )’ ദിലീപ് ചിത്രം ആരംഭിച്ചു

ദിലീപ് ഫൊറൻസിക് സർജനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹെനോക്ക് (henok )ആലപ്പുഴയിൽ ആരംഭിച്ചു.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം എം സ്റ്റാർ...

‘ഭൗമ’ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ . എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു ഭൗമ ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.സിനിമയിൽ...