കെ.എസ്.ആർ.ടി.സി. ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിൽ രണ്ടു ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ്സിന് നേർക്കും മുട്ടയേറുണ്ടായോ എന്ന് അന്വേഷിക്കണമെന്നാണ് പരാതി. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസിൽ മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ വെളിപ്പെടുത്തി. രക്ഷാപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളിലും മുട്ടയുടെ അവശിഷ്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്.
ഓഗസ്റ്റ് എട്ടിന് ബിഡദിക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്‌ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. 20 പേർക്ക് സാരമായി പരിക്കേറ്റു. ഇതേ പാതയിലെ മറ്റൊരു കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻഗ്ലാസിലേക്ക് ഇതേഭാഗത്തുവെച്ച്മുട്ടയേറുണ്ടായ പശ്ചാത്തലത്തിലാണ് സംശയം ബലപ്പെടുന്നത്.കോഴിക്കോട്-ബെംഗളൂരു ബസ് അപകടത്തിൽപ്പെട്ട ആവരഗെരെ റെയിൽവേ മേൽപ്പാലത്തിനു സമീപംവെച്ചാണ് ബുധനാഴ്‌ച രാത്രി 9.10-ന് കാസർകോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർ ഡീലക്സ‌് ബസിനുനേരേ മുട്ടയേറുണ്ടായത്.

Leave a Reply

spot_img

Related articles

സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി

സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തുവന്നു.ഇതനുസരിച്ച് പ്രസാദ് എബ്രഹാം വർഗീസിനെ കുമരകത്തേക്കും,...

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികളുടെ കൂട്ടയടി; ഹെൽമെറ്റ് കൊണ്ടുള്ളടിയേറ്റു വിദ്യാർത്ഥിക്ക് പരിക്ക്

എറണാകുളം സൗത്ത് ജനതാ റോഡിൽ ഇന്നലെ രാത്രി തേവര എസ്.എച്ച് കോളേജിലെയും ലോ കോളേജിലെയും വിദ്യാർത്ഥികൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടി കൂട്ടയടി.പ്രദേശത്തെ ഒരു ചായക്കടയിൽ...

മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്

മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട് .വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ്...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി .ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ആയ നിഖിൽ ചന്ദ്രനെയാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച...