സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; സര്‍ക്കുലറില്‍ ദേശീയഗാനം മാത്രം

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലാണ് വന്ദേമാതരം പരാമര്‍ശിക്കാത്തത്. സര്‍ക്കുലറില്‍ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിര്‍ദേശം.ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ പരാമര്‍ശമുണ്ട്. ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. നേരത്തെ സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു

Leave a Reply

spot_img

Related articles

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം പ്രമാണിച്ച്‌ 4,500 രൂപ ബോണസ്

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം പ്രമാണിച്ച്‌ 4,500 രൂപ ബോണസ് അനുവദിച്ച്‌ ഉത്തരവായി. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000...

സംസ്ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം; ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല

സംസ്ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം .ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല.21-ാം തിയതിയിൽ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക്...

കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ; ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ചു

കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ.മേയർ ഒ സദാശിവൻ്റെ നേതൃത്വത്തിൽ ജനഗണമന ആലപിച്ച സമയത്ത് തന്നെ ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചു.ദേശീയഗാനത്തെയും വന്ദേമാതരത്തെയും...

മാതാപിതാക്കളുമായി സ്ഥിരം വഴക്ക്, കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിന് അയച്ചുകൊടുത്തു; നെടുങ്കണ്ടം കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇടുക്കി നെടുങ്കണ്ടത്ത് മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ അജീഷ് നടത്തിയത് അതിക്രൂര കൊലപാതകം . മാതാപിതാക്കളെ കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിനെ അയച്ചുകൊടുത്തു . ബന്ധു...