യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്; കണ്ണൂരില്‍ എസ്‌എഫ്‌ഐ, കാലിക്കറ്റില്‍ യുഡിഎസ്‌എഫ്

കണ്ണൂര്‍ സര്‍വകാലാശാല എസ്‌എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തി. തുടര്‍ച്ചയായ 27ാം വര്‍ഷമാണ് എസ്‌എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്.മത്സരിച്ച മുഴുവന്‍ സീറ്റിലും എസ്‌എഫ്‌ഐ ജയിച്ചു.അതേസമയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി യുഡിഎസ്‌എഫ്. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സീറ്റുകള്‍ യുഡിഎസ്‌എഫ് നിലനിര്‍ത്തി.കോഴിക്കോട്, മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റുകളിലും യുഡിഎസ്‌എഫ് വിജയിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാലിക്കറ്റില്‍ യുഡിഎസ്‌എഫ് യൂണിയന്‍ പിടിക്കുന്നത്. അതേസമയം പാലക്കാടും തൃശൂരും എസ്‌എഫ്‌ഐ നിലനിര്‍ത്തി.കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് യുഡിഎഫ്‌എഫില്‍ നിന്ന് എസ് എഫ് ഐ പിടിച്ചെടുത്തു. അതേസമയം വയനാട് എക്‌സിക്യൂട്ടീവില്‍ യുഡിഎസ്‌എഫ് സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഫലം പുറത്തുവന്നതിന് പിന്നാലെ എസ്‌എഫ്‌ഐ-യുഡിഎസ്‌എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകരെയും യുഡിഎസ്‌എഫ് പ്രവര്‍ത്തകരെയും ക്യാമ്പസില്‍ നിന്ന് നീക്കി. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

ഒരു ദുരന്തമുഖത്ത് നിന്നാണ് നമ്മള്‍ അതിജീവിച്ച് വന്നത്. നിരവധി സഹോദരങ്ങളുടെ ജീവന്‍ നഷ്ടമായി. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല....

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികള്‍

സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക...

2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു മികച്ച സേവനം കാഴ്ച വച്ച പോലീസ് ഉദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അടിസ്ഥാനത്തിൽ 281...

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ.സ്ത്രീവിരുദ്ധ പരാമർശം നടത്തിയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്. ഓൾ...