കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി ഡല്‍ഹി പോലീസ് .സോണിയ ഗാന്ധി വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് നല്കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് നിയമോപദേശം തേടിയത്.എന്നാല്‍ കേസെടുത്താല്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അതേസമയം വിഷയം സജീവമാക്കി നിർത്താനുള്ള തീരുമാനത്തിലാണ് ബിജെപി. മണിപ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ ബിജെപി പ്രവർത്തകർ വന്ദേമാതരം ആലപിച്ച് പ്രതിഷേധിച്ചിരുന്നു.

