കോഴിക്കോട് വെള്ളിപറമ്പില്‍ ലഹരിയിലായ മകന്റെ അടിയേറ്റ് അച്ഛന് മരിച്ചു .വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന് (64) ആണ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. മകന് അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് പോലീസ് വീട്ടിലെത്തി മകന് അഭിരാമിനെ കസ്റ്റഡിയിലെടുത്തു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

