സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പല്‍ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് ആരംഭിക്കും.രാവിലെ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ ധ്യാനചിന്തകളോടെയാണു സമ്മേളനം ആരംഭിക്കുന്നത്. തുടർന്ന് മെത്രാന്മാർ ഒരുമിച്ച് വിശുദ്ധ കുർബാന അർപ്പിക്കും.മേജർ ആർച്ച്ബിഷപ് മാർ റാഫേല്‍ തട്ടില്‍ സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍നിന്ന് വിരമിച്ചവരുമായ 52 മെത്രാന്മാർ പങ്കെടുക്കുന്ന സമ്മേളനം 28ന് സമാപിക്കും.

