പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9 മണിയോടെ അപകടം.സ്‌കൂട്ടർ കോട്ടയം കട്ടപ്പന റൂട്ടിലോടുന്ന ബസ് അടിയിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.മീനടം വട്ടക്കാവുങ്കൽ തോമസ് (കൊച്ചുമോൻ) ൻ്റെ മകൾ അഷ്‌ലി ആൻ തോമസ് (25), പാമ്പാടി പൊത്തൻപുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിൻ്റെ (ബ്ലോസം വാലി ഡയറക്ടർ) മകൾ കൃപ (25) എന്നിവരാണ് മരിച്ചത്.ഇരു വാഹനങ്ങളും ഒരേ ദിശയിൽ പോകുകയായിരുന്നു.രണ്ട് പേരും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചതായിട്ടാണ് പ്രാഥമിക നിഗമനം.പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പറവൂരിലെ എം എൽ എ ഓഫീസിൽ നടന്ന വിദ്യാരംഭ...

സിഎംആർഎൽ – എക്‌സാലോജിക് കേസ്: ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും.ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം...

സിഎംആർഎല്‍ – എക്സാലോജിക് കേസ്; പിണറായി വിജയൻ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിഎംആർഎല്‍ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസില്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി...