പാലക്കാട് വൻ ലഹരിവേട്ട; ഒരു കിലോ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി.ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഒലവക്കോട് പിടിയിലായത്.പിടിയിലായവരിൽ ദമ്പതികളും ഇവരുടെ സുഹൃത്തും ഉൾപ്പെടുന്നു.കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തു.ഒരു കോടി രൂപയോളം വിലവരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്.ബെംഗളൂരുവിൽനിന്നാണ് പ്രതികൾ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.തമിഴ്നാട്ടിൽനിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു ലഹരിക്കടത്ത്.പ്രതികൾ സ്ഥിരമായി ലഹരിക്കടത്ത് നടത്തുന്നവരാണെന്നും സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്നുമാണ് പൊലീസിന്റെ നിഗമനം.സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും ലഹരിവസ്തുക്കളുടെ വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

കോഴിക്കോട് ലഹരിയിലായ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

കോഴിക്കോട് വെള്ളിപറമ്പില്‍ ലഹരിയിലായ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു .വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (64) ആണ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. മകന്‍ അഭിരാമിന്റെ...

സീറോമലബാര്‍ സഭാ സിനഡിന് ഇന്നു തുടക്കം

സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പല്‍ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന്...

കർഷകദിനാഘോഷം ഇന്ന്

സംസ്ഥാനതല കർഷക ദിനാഘോഷം ഇന്ന് (ചിങ്ങം ഒന്ന്) കളമശ്ശേരി ആശിഷ് കണ്‍വെൻഷൻ സെന്ററില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.കർഷക ദിനാഘോഷ ചടങ്ങില്‍ ഫിഷറീസ് വകുപ്പ്...

ചിങ്ങം പിറന്നു; മലയാളികൾക്ക് പുതുവത്സര ദിനം

ഇന്ന് പുതുവർഷ പിറവി. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകൾ നൽകുന്ന ദിനം.പഴയതിനെ മറന്ന് പുതിയ പ്രതീക്ഷകളിലേക്ക് ചുവട് വയ്ക്കുകയാണ് ഓരോ മലയാളിയും.കൊല്ലവർഷത്തിലെ ആദ്യത്തെ മാസമായ...