വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോ വിരമിക്കൽ സൂചന നൽകിയത്. “ഫുട്ബോളിൽ ഇത് എന്റെ അവസാന വർഷമായിരിക്കാം. ഐതിഹാസികമായ ഒരു ഫുട്ബോൾ പൈതൃകം ബാക്കിയാക്കി മടങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഫുട്ബോൾ ഇല്ലാത്ത ജീവിതം എങ്ങനെയായിരിക്കുമെന്ന് അറി യില്ല’- ക്രിസ്റ്റ്യാനോ പറഞ്ഞു.

