ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത മോഹൻ കുന്നുമ്മലിന്റെ നടപടി പദവിക്ക് നിരക്കാത്തതാണെന്ന് മന്ത്രി റോജി എം ജോൺ.കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്ന വീതംവെപ്പിന്റെ ഭാഗമായിട്ടാണ്മോ ഹൻ കുന്നുമ്മൽ വി സി ആയത്.വൈസ് ചാൻസിലർമാർരാഷ്ട്രീയപ്പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്ത് പ്രത്യയശാസ്ത്ര ധ്രുവീകരണം നടത്തുന്നത് ശരിയല്ല.കോതമംഗലം എം എ കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; സർവകലാശാലയുടെ മാനദണ്ഡവുമായി
മുന്നോട്ടു പോകാമെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.നേരത്തെ എം എകോളേജിലെ വിദ്യാർത്ഥികൾ തന്നെ വന്നു കണ്ടിരുന്നു, വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് അന്വേഷണം നടക്കുന്നു.മൃതദേഹം കൊണ്ടുപോകുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. കൊച്ചിയിൽ നിന്ന് ദില്ലി ദില്ലിയിൽ നിന്ന് ഇറ്റാനഗറിലേക്ക് കുറെ ദൂരം ഉണ്ട്. സർക്കാരിനെ കൊണ്ട് കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്യും.കാലടി സർവകലാശാലയിലെ എസ് എഫ് ഐ പ്രതിഷേധം; വി സിയുടെ പരാതിയിലാണ് നടപടി. സമരങ്ങൾക്ക് സർക്കാർ എതിരല്ല.കാലടിയിൽ നടന്നത് അപരിഷ്കൃത സമരം. വി സിയെ ആക്രമിക്കാൻ ശ്രമം നടന്നെന്നും റോജി.കണ്ണൂർ സർവ്വകലാശാലയിൽഷീ ഫെസ്റ്റിന് അനുമതി നിഷേധിച്ച സംഭവം; കൃത്യമായി അപേക്ഷ നൽകാത്തതിനാലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന്മന്ത്രി.ആര് പങ്കെടുക്കുന്നു എന്ന് നോക്കിയല്ല അനുമതി നിഷേധിച്ചത്, ഓരോ പരിപാടിക്കും അതിന്റെതായ രീതിയിൽ അപേക്ഷ നൽകണമെന്നും മന്ത്രി.
ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത മോഹൻ കുന്നുമ്മലിന്റെ നടപടി പദവിക്ക് നിരക്കാത്തത്; മന്ത്രി റോജി എം ജോൺ

